Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ ഉപസഭ ഓണാഘോഷവും വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി
12/09/2022
കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന-വനിതാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിയും വിദ്യാര്‍ഥികളെ ആദരിക്കലും ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന വിഭാഗത്തിന്റെയും വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷവും കലാപരിപാടികളും പ്രതിഭകളെ ആദരിക്കലും നടത്തി. വൈക്കം സമൂഹം ഹാളില്‍ നടത്തിയ ആഘോഷപരിപാടികള്‍ ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യന്‍ അംബികാവിലാസം, സന്ധ്യ ബാലചന്ദ്രന്‍, അശ്വിന്‍ കൃഷ്ണമൂര്‍ത്തി, ചിത്രാലക്ഷ്മി അയ്യര്‍, പ്രിയ അയ്യര്‍, ഗോപാലകൃഷ്ണന്‍, മേഘ കൃഷ്ണമൂര്‍ത്തി, സീതാ രാമന്‍, ധനുഷ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.