Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടകങ്ങള്‍ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തി: സി.കെ ആശ എംഎല്‍എ
12/09/2022
കലാകാരന്‍മാരുടെ സംഘടനയായ നാടകിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹ്യമാറ്റത്തിന് നാടക പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സി.കെ ആശ എംഎല്‍എ. നാടക് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭ അധ്യക്ഷ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ മധു സ്മാരക പുരസ്‌കാരം നാടക നടന്‍ ഡി ശശിധരന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ സമ്മാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ ഷൈലജ, ജില്ലാ പ്രസിഡന്റ് എം.കെ ഷിബു, ഗായകന്‍ ദേവാനന്ദ്, ഹരികൃഷ്ണന്‍, വൈ സുധാംശു, കെ രമേശന്‍, സി.കെ അജയന്‍, കെ.എസ്. സോമശേഖരന്‍, വൈക്കം നാണപ്പന്‍, പി രഘുവരന്‍, ഡി ശശിധരന്‍, പി സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.