Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
12/09/2022
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം സോമന്‍ സുനിതാഭവന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വൈക്കം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊണ്ടുവന്നു. സോമന്‍ സുനിതാഭവന്‍ യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. ശ്രീകൃഷ്ണന്റെയും രുഗ്മിണി ദേവിയുടെയും വിഗ്രഹസമര്‍പ്പണം മണീമഠത്തില്‍ നിര്‍വഹിച്ചു. മൂലവിഗ്രഹ സമര്‍പ്പണം സന്തോഷ് ശിവനിവാസും വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രനും നടത്തി. ഭാഗവത സമര്‍പ്പണം ബൈജു സഹദേവന്‍, നിറപറ സമര്‍പ്പണം ശാഖാ പ്രസിഡന്റ് കെ.പി സാബു എന്നിവരും നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭാഗവത പാരായണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. 16ന് രാവിലെ രുഗ്മിണി സ്വയംവര ഘോഷയാത്രയും ഉച്ചയ്ക്ക് സ്വയംവര സദ്യയും വൈകിട്ട് 5.30ന് സര്‍വൈശ്വര്യ പൂജയും നടത്തും. ക്ഷേത്രം ഭാരവാഹികളായ കെ.പി സാബു, സെക്രട്ടറി ലത സി കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, ടി പങ്കജാക്ഷന്‍, ജയപ്രസാദ്, ഡി ബിനോയ്, സജീവ് മാന്തുവള്ളി, സജീവ് വാസുദേവന്‍, ഓമനക്കുട്ടന്‍, ശ്യാം ബാബു, സുധീര്‍ തമ്പുരാന്‍, ശശി കോലോത്ത്, സാംജി സുനിതാഭവന്‍, ബാബു കിഴക്കേതയ്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.