Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ഹാള്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
12/09/2022
വൈക്കം ടൗണ്‍ ഹാള്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ ഹാള്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും ഓണസദ്യയും പ്രതിഭകളെ ആദരിക്കലും ഗാനസന്ധ്യയും നടത്തി. ഞായറാഴ്ച രാവിലെ കുട്ടികളുടെ കലാമത്സരങ്ങള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന പ്രതിഭകളെ ആദരിക്കലും കലാസന്ധ്യയും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി രമേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഷാജി, വൈസ് പ്രസിഡന്റ് ഗോപകുമാര്‍, അഡ്വ. കെ പ്രസന്നന്‍, ഗീത നെടുവകാട്ട്, ഷാജിത നിസാര്‍, എം.ആര്‍ അനില്‍കുമാര്‍, രാധാകൃഷ്ണന്‍ പൊന്മനശ്ശേരി, എ മണിയന്‍, താജുദീന്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.