Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ മൂന്നാം ഘട്ട പര്യടനം ഇന്ന് പൂര്‍ത്തിയാകും
19/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ തലയാഴം പഞ്ചായത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ മൂന്നാം ഘട്ട പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് വൈക്കം ടൗണിലാണ് പര്യടനം. ഓരോ പഞ്ചായത്തിലും കടകള്‍, മററ് സ്ഥാപനങ്ങള്‍ എന്നിവയും പ്രമുഖവ്യക്തികളെയും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനാണ് മൂന്നാം ഘട്ടത്തില്‍ പ്രധാനമായും മുന്‍തൂക്കം നല്‍കിയത്. നിയോജകമണ്ഡലത്തിലെ ബൂത്തുതല കണ്‍വെഷനുകള്‍ അവസാനഘട്ടത്തിലാണ്. കുടുംബയോഗങ്ങളും പുരോഗമിക്കുകയാണ്. ഇന്നലെ തലയാഴം, ടി.വി പുരം പഞ്ചായത്തുകളിലാണ് സി.കെ ആശ പര്യടനം നടത്തിയത്. എല്‍.ഡി.എഫ് നേതാക്കളായ ലീനമ്മ ഉദയകുമാര്‍, കെ.എ അജേഷ്, അഡ്വ. കെ.കെ രഞ്ജിത്ത്, സി.കെ പ്രശോഭനന്‍, കെ.ചന്ദ്രമോഹനന്‍, കെ.സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു