Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി
11/09/2022
വൈക്കം ഗാന്ധിനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്നു.

വൈക്കം: ഗാന്ധിനഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും ഓണസദ്യയും അനുമോദനവും ഞായറാഴ്ച കവരപ്പാടി വിശ്വബ്രഹ്മ സമാജം ഹാളില്‍ നടത്തി. വീടുകളില്‍ പൂക്കള മത്സരം, കലാകായിക മത്സരങ്ങള്‍, ഓണസദ്യ, ഓണപ്പൂക്കളം എന്നിവയായിരുന്നു പരിപാടികള്‍. പ്രസിഡന്റ് നന്ദകുമാര്‍ ഉദയമംഗലം അധ്യക്ഷത വഹിച്ചു. ടിആര്‍എഎസി പ്രസിഡന്റ് ആര്‍. ശിവരാമകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി ബാലചന്ദ്രന്‍, സുജിത് മാനസമന്ദിരം, വൈസ് പ്രസിഡന്റ് കെ.ടി കുമാരി, ജോയിന്റ് സെക്രട്ടറി പി.കെ അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി കെ.ടി വിനോദ്, സെക്രട്ടറി പി.ആര്‍ പ്രിയരാജ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും ഉയര്‍ന്ന ക്ലാസ്സുകളില്‍ റാങ്ക് നേടുകയും ഡോക്ടറാവുകയും ചെയ്ത അംഗങ്ങളെയും ആദരിച്ചു.