Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷയ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
11/09/2022
വൈക്കം അക്ഷയ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്ഷയ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷവും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും ആറാട്ടുകുളങ്ങര എസ്എന്‍ഡിപി ഹാളില്‍ നടത്തി. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, ഓണസദ്യ, മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, നാടന്‍പാട്ട്, നാടകം എന്നിവയായിരുന്നു പരിപാടികള്‍. സി.കെ ആശ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീമഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ വിദ്യാഭ്യാസ സന്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, അക്ഷയ സെക്രട്ടറി പി.കെ വിജയകുമാരി, കൗണ്‍സിലര്‍ എബ്രഹാം പഴയകടവന്‍, ട്രഷറര്‍ ആര്‍ അജിത എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ ഗൗരീനന്ദന, കെ ഗീതാഞ്ജലി, അവിനാഷ് അശോക്, അമ്പിളി ഷാജി, അലീന വര്‍ഗീസ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.