Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടക് ജില്ലാ സമ്മേളനം ഫോട്ടോ പ്രദര്‍ശനവും നടത്തി
11/09/2022
നാടക കലാകാരന്മാരുടെ കൂട്ടായ്മയായ നാടക്‌ന്റെ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ ഷൈലജ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ നാടക കലാകാരന്‍മാരുടെ കൂട്ടായ്മയായ നാടക്‌ന്റെ ജില്ലാ സമ്മേളനം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. ഒരുദിവസം മുഴുവന്‍ നീണ്ട പരിപാടിയില്‍ ഫോട്ടോ പ്രദര്‍ശനം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഭരതനാട്യം, റേഡിയോ നാടകം, നാടകം, നാടകയാത്ര, പാതിരാപ്പാട്ട് എന്നിവയായിരുന്നു പരിപാടികള്‍. വൈക്കം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, ചങ്ങനാശേരി, കോട്ടയം എന്നീ ആറു മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു സമ്മേളനം. രാവിലെ നടന്ന ഫോട്ടോ പ്രദര്‍ശനം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ ഷൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ രമേശന്‍, ജില്ലാ കമ്മിറ്റി അംഗം ഡിശശിധരന്‍, സംസ്ഥാന പ്രസിഡന്റ് പി രഘുവരന്‍, സംസ്ഥാന കമ്മറ്റി അംഗം എന്‍.വി ബാബു, ടി.വി നന്ദകുമാര്‍, ജില്ലാ സെക്രട്ടറി സി.കെ അജയന്‍, ജില്ലാ ട്രഷറര്‍ കെ.എസ് സോമശേഖരന്‍, ശിവപ്രസാദ് പെരുവ, പി.എം യേശുദാസ്, മാല സുകുമാരന്‍, മുരളി വാഴമന എന്നിവര്‍ പ്രസംഗിച്ചു.