Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിശ്ചലദൃശ്യത്തില്‍ ഗുരുദേവനായി വേഷമണിഞ്ഞെത്തി ഒന്നാം സമ്മാനം നേടി ഹരിദാസന്‍ നായര്‍
11/09/2022
വൈക്കം നഗരസഭ പ്രതിപക്ഷനേതാവ് എസ് ഹരിദാസന്‍ നായര്‍ ചതയദിനഘോഷയാത്രയില്‍ ഗുരുദേവന്റെ വേഷത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചപ്പോള്‍. ഈ കലാരൂപത്തിന് ഒന്നാം സമ്മാനം ലഭിച്ചു.

വൈക്കം: നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചതയദിന ഘോഷയാത്രയില്‍ അവതരിപ്പിച്ച ഏറ്റവും നല്ല നിശ്ചല ദൃശ്യത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ 54 ശാഖായോഗങ്ങള്‍ പങ്കെടുത്ത ചതയദിന റാലിയില്‍ ഒട്ടേറെ കലാരൂപങ്ങള്‍ നിശ്ചലദൃശ്യമായി അവതരിപ്പിച്ചെങ്കിലും മികവുറ്റ കലാരൂപമായി ഹരിദാസന്‍ നായരുടെ സംഘത്തിനാണ് ലഭിച്ചത്. ശിവഗിരിയില്‍ ഒരു മരത്തണലില്‍ ശ്രീനാരായണ ഗുരുദേവനും മഹാത്മഗാന്ധിയും ഇരുന്ന് സംഭാഷണം നടത്തുന്ന രംഗമാണ് നിശ്ചലദൃശ്യമായി അവതരിപ്പിച്ചത്. ഗുരുദേവനായി എസ് ഹരിദാസന്‍ നായരും മഹാത്മഗാന്ധിയായി കെ.എസ് ഷാജിയും വേഷമിട്ടു. മറ്റ് കഥാപാത്രങ്ങളായി കെ അജി, എന്‍ സജീവന്‍, പി രാജേഷ്, എം.ബിജു എന്നിവരാണ് വേഷമിട്ടത്. എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ ആറാട്ടുകുളങ്ങര ശാഖയുടെ ചതയദിനറാലിയിലാണ് നിശ്ചലദൃശ്യം അവതരിപ്പിച്ചത്. എല്ലാ വര്‍ഷവും ചതയദിന റാലിയില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന പതിവുകാരനാണ് എസ് ഹരിദാസന്‍ നായര്‍. ആദ്യമായാണ് മികവുറ്റ കലാരൂപത്തിനുള്ള അംഗീകാരം ലഭിക്കുന്നത്. വാഹനത്തില്‍ പശ്ചാത്തലരംഗം ഒരുക്കിയത് ദൃശ്യാവിഷ്‌കാരം നടത്തിയത്.