Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ ചതയദിനാഘോഷം നടത്തി
11/09/2022
എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ നടത്തിയ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ശാഖാ പ്രസിഡന്റ് ജി ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി എസ്എന്‍ഡിപി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ ബാലസുബ്രഹണ്യസ്വാമി ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശാഖ പ്രസിഡന്റ് ജി ജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്‍ രതീഷ് ചതയദിന നല്‍കി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം എം.സി സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.സദാശിവന്‍, കമ്മിറ്റി അംഗങ്ങളായ വിപിന്‍, കെ.ടി ചന്ദ്രന്‍, ടി.കെ അജയകുമാര്‍, ഇ.ഡി പ്രേമാനന്ദന്‍, കെ.പി ഷാജി, ഷിബു ലക്ഷ്മണന്‍തറ, വനിതാ സംഘം പ്രസിഡന്റ് ഐഷ മോഹന്‍, സെക്രട്ടറി അമ്പിളി ബേബി, ചന്ദ്രിക വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ലതിക മാഹാത്മ്യ പ്രഭാഷണം നടത്തി.