Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരു ജയന്തി പ്രണവ ഘോഷയാത്ര ഭക്തിസാന്ദ്രമായി
11/09/2022
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് അച്ചിനകം ശ്രീനാരായണ സേവാസമിതിയുടെ നേതൃത്വത്തില്‍ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് നടത്തിയ ശ്രീനാരായണ ഗുരു ജയന്തി പ്രണവ ഘോഷയാത്രയ്ക്ക് ക്ഷേത്രനടയില്‍ വരവേല്‍പ്പ് നല്‍കിയപ്പോള്‍.

വൈക്കം: ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി വെച്ചൂര്‍ അച്ചിനകം ശ്രീനാരായണ സേവാസമിതിയുടെ നേതൃത്വത്തില്‍ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് നടത്തിയ പ്രണവ ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഗുരുദേവന്‍ അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഉല്ലല ഓങ്കരേശ്വരം. വ്രതശുദ്ധിയോടെ പീത വസ്ത്രധാരികളായ അന്‍പതോളം തീര്‍ത്ഥാടകരാണ് അച്ചിനകം ശ്രീനാരായണ സങ്കേതത്തില്‍ നിന്നും പ്രണവം കൈയ്യിലേന്തി ഗുരുസൂക്തങ്ങള്‍ ഉരുവിട്ട് കാല്‍നടയായി ഓങ്കരേശ്വരം ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്ര നടയ്ക്കു മുന്നില്‍ പ്രണവം സമര്‍പ്പിച്ചു. ഓങ്കാരേശ്വരം പ്രസിഡന്റ് പി.വി ബിനേഷ്, ആചാര്യ തങ്കമ്മ മോഹനന്‍, വി.കെ സുഗുണന്‍, ക്ഷേത്രം സെക്രട്ടറി കെ.വി പ്രസന്നന്‍, കെ.എസ് പ്രീജു, രമേഷ് പി.ദാസ്, സന്തോഷ്, സുഖലാല്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടന യാത്രയെ വരവേറ്റു. സണ്ണി കൊച്ചുപോട്ടയില്‍, പ്രസന്നന്‍ പ്രസന്നവിഹാര്‍, സാജു കാരാപ്പള്ളില്‍, അനിരുദ്ധന്‍ മുട്ടുപുറം, അജിത്കുമാര്‍, പി.ടി പ്രിന്‍സ്, ജയകുമാര്‍, എന്‍.പി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രണവ ഘോഷയാത്ര നടത്തിയത്.