Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുവേദ ദര്‍ശനങ്ങള്‍ കാലികപ്രസക്തം: മന്ത്രി വി.എന്‍ വാസവന്‍
11/09/2022
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ കാലിക പ്രസക്തമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലോകത്തെ മാറ്റിമറിച്ച ഭാരതീയ ദര്‍ശനമാണ് ശ്രീനാരായണ ദര്‍ശനമെന്ന് ചതയദിന സന്ദേശം നല്‍കികൊണ്ട് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. പറഞ്ഞു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഗുരുദര്‍ശനങ്ങളുടെ പ്രസക്തി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു. ആശ്രമം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. ഡിജിപി ബി സന്ധ്യ പ്രതിഭകളെ ആദരിച്ചു. തൃശൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ശിഖാ സുരേന്ദ്രന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍,  നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ബോര്‍ഡ് മെമ്പര്‍ രാജേഷ് പി മോഹന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപകരായ പി.ആര്‍ ബിജി, പി.ടി ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു.