Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയദിനാഘോഷം: എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലി നടത്തി
10/09/2022
ചതയദിനത്തോടനുബന്ധിച്ച് യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍-മോട്ടോര്‍ സൈക്കിള്‍ റാലി  എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടന്ന ചതയദിന സൈക്കിള്‍ മോട്ടോര്‍ സൈക്കിള്‍ റാലി വര്‍ണാഭമായി. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ നിന്നെത്തിയ നൂറുകണക്കിന് യുവതീ-യുവാക്കള്‍ പീതവസ്ത്രം അണിഞ്ഞ് റാലിയില്‍ പങ്കെടുത്തു. ആശ്രമം സ്‌കൂളില്‍ നിന്നും പുറപ്പെട്ട റാലി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, സെക്രട്ടറി രമേശ് ആര്‍ കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നഗരം ചുറ്റിയ റാലി ആശ്രമം സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന്  യൂത്ത് മൂവ്‌മെന്റിന്റെ  നേതൃത്വത്തില്‍ നടത്തിയ ചതയദിന സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി വിവേക് അധ്യക്ഷത വഹിച്ചു. വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ ചതയദിന സന്ദേശം നല്‍കി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ് മോഹന്‍, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, അഖില്‍ മാടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി സമ്മാനങ്ങള്‍ വിതരണം ചെയ്തു.