Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതിയൂറും വിഭവങ്ങളുമായി കാട്ടിക്കുന്ന് പാലാക്കരിയില്‍ സീ ഫുഡ് ഫെസ്റ്റ് തുടങ്ങി
10/09/2022
ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ ആരംഭിച്ച സീഫുഡ് ഫെസ്റ്റ് മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ ടി.രഘുവരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കൊതിയൂറും മത്സ്യവിഭവങ്ങള്‍ ഒരുക്കി മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ ടി. രഘുവരന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ ശ്രീവിദ്യ സുമോദ്, മത്സ്യ ബോര്‍ഡ് മെമ്പര്‍ കെ.കെ രമേശന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ മുണ്ടക്കല്‍, മത്സ്യ തൊഴിലാളി ക്ഷേമ സംഘം പ്രസിഡന്റുമാരായ ഇ.ആര്‍ അശോകന്‍, ടി.കെ പീതാംബരന്‍, ഫാം മാനേജര്‍ ഡോ. പി.എസ് ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
മത്സ്യവിഭവങ്ങളായ മത്തിക്കറി, കേരക്കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, കൂന്തല്‍ റോസ്റ്റ്, ചെമ്മീന്‍ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, തിലാപ്പിയ ഫ്രൈ, നത്തോലി ഫ്രൈ എന്നിവ കൂടാതെ കപ്പ, പാലപ്പം, പത്തിരി, ഫിഷ് കട്‌ലറ്റ്, കക്ക കട്‌ലറ്റ് എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മത്സ്യഫെഡ് ഉല്‍പദിപ്പിക്കുന്ന മത്സ്യ ഉല്‍പന്നങ്ങളായ കേര, കൂന്തല്‍, ഓല കൊടിയന്‍, ചെമ്മീന്‍ അച്ചാറുകള്‍, ഉണക്ക ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തി, ഫിഷ് മസാല എന്നിവ ഓണം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വില്‍പന നടത്തുന്നുണ്ട്. രുചിഭേദങ്ങളുടെ വിസ്മയമാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീ ഫുഡ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. ദിവസവും ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് ഏഴു വരെ നീണ്ടു നില്‍ക്കുന്ന മേള സെപ്റ്റംബര്‍ 11ന് അവസാനിക്കും.