Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യങ്കാളി ജയന്തി അവിട്ടാഘോഷം വര്‍ണാഭമായി കൊണ്ടാടി കെപിഎംഎസ്
10/09/2022
കെപിഎംഎസ് (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ  നേതൃത്വത്തില്‍ നടത്തിയ അയ്യന്‍കാളി ജയന്തി അവിട്ടാഘോഷത്തിന്റെ സാംസ്‌കരിക സമ്മേളനം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന നായകന്‍ മഹാത്മ അയ്യങ്കാളിയുടെ 159-ാമത് ജയന്തി അവിട്ടാഘോഷം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന കെപിഎംഎസ്  (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വര്‍ണാഭമായി നടത്തി. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ശാഖാ കേന്ദ്രങ്ങളില്‍ അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും മധുര പലഹാര വിതരണവും നടത്തി. വൈകിട്ട് 4.30ന് വലിയകവലയില്‍ നിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര വടക്കേനട, പടിഞ്ഞാറെനട വഴി ബോട്ട് ജെട്ടി മൈതാനിയില്‍ എത്തിച്ചേര്‍ന്നു. വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും ഭംഗിപകര്‍ന്നു. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സാസ്‌കാരിക സമ്മേളനം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഷാജി ഇടംപാഠം അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവര്‍ അനുസ്മരണ പ്രഭാഷണവും, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം മനോജ് കൊട്ടാരം ജന്മദിന സന്ദേശവും നല്‍കി. യൂണിയന്‍ സെക്രട്ടറി പി.ടി.ഷാജിമോന്‍, ട്രഷറര്‍ വി.വി.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്രക്ക് എന്‍.മനോഹരന്‍, മോഹനന്‍ പേരേത്തറ, ആര്‍.ബാലചന്ദ്രന്‍, ഇ.ആര്‍ സിന്ധുമോന്‍, കെ.കെ അനില്‍കുമാര്‍, ബാബു വടക്കേമുറി, സുനിത ദിനേശന്‍, ബിജു  മനക്കച്ചിറ, രജനി ബാബു, ബിബിന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.