Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ അവിട്ടാഘോഷം: ഘോഷയാത്ര വര്‍ണാഭമായി
09/09/2022
കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അവിട്ടാഘോഷ ഘോഷയാത്ര സമ്മേളനസ്ഥലമായ സത്യഗ്രഹ സ്മാരകത്തിനുമുന്നില്‍ എത്തിയപ്പോള്‍.

വൈക്കം: കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 160-ാമത് അവിട്ടം ആഘോഷം നടത്തി. യൂണിയന്‍ ആസ്ഥാനത്ത് അയ്യന്‍കാളിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി ദീപം തെളിയിച്ചു. തുടര്‍ന്ന് വൈക്കം ടൗണില്‍ വര്‍ണാഭമായ ഘോഷയാത്ര നടത്തി. അയ്യന്‍കാളി വില്ലുവണ്ടി നയിക്കുന്ന നിശ്ചലദൃശ്യം, നാടന്‍ കലാപ്രകടനങ്ങള്‍, തെയ്യം, പരമ്പരാഗത ആഘോഷം എന്നിവ ഘോഷയാത്രയ്ക്ക് ഭംഗി പകര്‍ന്നു. വലിയകവലയില്‍നിന്നും പുറപ്പെട്ട ഘോഷയാത്ര നഗരം ചുറ്റിയശേഷം സമ്മേളനസ്ഥലമായ സത്യഗ്രഹ സ്മാരകത്തിനുമുന്നില്‍ സമാപിച്ചു. സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് വി.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.പി ഹരി, ഉല്ലല രാജു, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, എന്‍.കെ നീലകണ്ഠന്‍, പ്രദീപ് മാളവിക, പി.സി ബാബു, എം.കെ രാജു, ലേഖ ശ്രീകുമാര്‍, കവിത രാജേഷ്, എ.സി മണിയമ്മ, ലേഖ അശോകന്‍, കെ.പി ബാബു എന്നിവര്‍ പങ്കെടുത്തു.