Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം എസ്.എന്‍.ഡി.പി ശാഖയില്‍ ഓണാഘോഷം നടത്തി
09/09/2022
എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെയും 1459-ാം നമ്പര്‍ യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ശാഖാ പ്രസിഡന്റ് ജി.ജയന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയുടെയും 1459-ാം നമ്പര്‍ യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ അണിതറ ബ്രദേഴ്‌സ് എന്ന പേരില്‍ ഓണാഘോഷവും കലാപരിപാടികളും നടത്തി. ഘോഷയാത്ര, പുലികളി, അമ്മന്‍കുടം, വിവിധ സെറ്റ് വാദ്യമേളങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍, കലാ-കായിക മത്സരങ്ങള്‍, മാവേലിയുടെ പങ്കാളിത്തം എന്നിവയായിരുന്നു പരിപാടികള്‍. അക്കരപ്പാടം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. ആഘോഷപരിപാടികള്‍ ശാഖാ പ്രസിഡന്റ് ജി.ജയന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെ്രകട്ടറി എം.ആര്‍ രതീഷ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ വി.എം ബിപിന്‍, വി.എല്‍ ലെതീഷ്, ആദിത്യജീവന്‍, ഷൈമോന്‍, ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.