Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുക്കന്‍മാരെ ആദരിച്ച് ഭഗത് സിങ് യൂത്ത് ക്ലബ്ബിന്റെ ഓണാഘോഷം
09/09/2022
ചെമ്മനത്തുകര ഭഗത് സിങ് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ നടത്തിയ ഗുരുവന്ദനം പരിപാടിയില്‍ മുതിര്‍ന്ന ഗുരുക്കന്‍മാരെ ടി.വി പുരംപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: നാലുപതിറ്റാണ്ട് കാലം ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ അക്ഷരം പകര്‍ന്നുകൊടുത്ത ഗുരുക്കന്‍മാരെ ആദരിച്ചുകൊണ്ടാണ് ചെമ്മനത്തുകര ഭഗത് സിങ് യൂത്ത് ക്ലബ്ബ് ഓണാഘോഷം നടത്തിയത്. അധ്യാപകരായ സരോജിനി പി.സി.വി മന്ദിരം, ഭാര്‍ഗവി മിനി മന്ദിരം, ലീലാദേവി വെള്ളാപ്പള്ളി എന്നിവരെ ചെമ്മനത്തുകരയിലെ പൗരാവലി പൊന്നാടയണിയിച്ച് ആദരിച്ചു. ഓണാഘോഷ പരിപാടികള്‍ ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ ദീപ ബിജു, കെ.ടി ജോസഫ്, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ബിജു, അഡ്വ. എസ്.സാനു, കിരണ്‍ മുത്തുനിവാസ്, സന്തോഷ് കളത്തറ, ഹരികുമാര്‍ പെരുമ്പള്ളി, രാജേഷ് ആശാരിപറമ്പില്‍, ആന്റണി പൊന്നുവള്ളില്‍, ഉണ്ണികൃഷ്ണന്‍ ചാത്തോത്ത് എന്നിവര്‍ പങ്കെടുത്തു. ഗുരുവന്ദനം, പൂക്കള മത്സരം, കലാപരിപാടികള്‍, നാടകം എന്നിവയായിരുന്നു പ്രധാനപരിപാടികള്‍.