Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ ചിത്രം ആലേഖനം ചെയ്ത ഓണപ്പൂക്കളം ആകര്‍ഷകമായി
09/09/2022
ഓണാഘോഷത്തിന്റെയും ചതയ ദിനാഘോഷത്തിന്റെയും ഭാഗമായി ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രനടയില്‍ ശ്രീനാരായണ ധര്‍മസേവാസംഘം പ്രവര്‍ത്തകര്‍ പീതവര്‍ണങ്ങളില്‍ തീര്‍ത്ത ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത ഓണപ്പൂക്കളം. 

വൈക്കം: പീതവര്‍ണങ്ങളില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത ഓണപ്പൂക്കളം ആകര്‍ഷകമായി. ഓണാഘോഷത്തിന്റെയും ചതയ ദിനാഘോഷത്തിന്റെയും ഭാഗമായി ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രനടയില്‍ ഒരുക്കിയ വര്‍ണാഭമായ പൂക്കളമാണ് ആകര്‍ഷകമായത്. നാടന്‍ പൂക്കള്‍ കൊണ്ട് അഞ്ചുമീറ്റര്‍ ചുറ്റളവിലാണ് പൂക്കളം തീര്‍ത്തത്. അതിന്റെ മധ്യഭാഗത്തായി ഗുരുവിന്റെ ചിത്രം പീതവര്‍ണങ്ങളില്‍ ആലേഖനം ചെയ്തു. ക്ഷേത്രത്തിലെ ശ്രീനാരായണ ധര്‍മസേവാസംഘം പ്രവര്‍ത്തകരാണ് പൂക്കളത്തിന്റെ ശില്‍പികള്‍. വി.എസ് അതുല്‍, അഖില്‍ സതീഷ്, ബിപിന്‍ തോട്ടത്തില്‍, സി.കെ ശ്രീജിത്ത്, സി.എസ് ആശ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. ഉല്ലല ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, ട്രഷറര്‍ പവനന്‍, ജോ. സെക്രട്ടറി സന്തോഷ്, സുഖലാല്‍, സാജു കോപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.