Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി മണ്ടക്കാട്ടമ്മ ക്ഷേത്രത്തില്‍ ഓണാഘോഷം നടത്തി
09/09/2022
ധീവരസഭ 106-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്മനാകരി മണ്ടക്കാട്ടമ്മ ദേവീക്ഷേത്രത്തിലെ ഓണാഘോഷം വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ധീവരസഭ 106-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്മനാകരി മണ്ടക്കാട്ടമ്മ ദേവീക്ഷേത്രത്തില്‍ ഓണാഘോഷവും ദേവിയ്ക്ക് പ്രത്യേക പൂജകളും നടത്തി. ആഘോഷപരിപാടികള്‍ വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി.വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായ ജി.വിനോദിനെ ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രനടയില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രമേശന്‍, വൈസ് പ്രസിഡന്റ് എം.മനീഷ്, സെക്രട്ടറി കെ.അശോകന്‍, ജോ. സെക്രട്ടറി ഡി.ഉദയന്‍, പി.മനോജ്, പി.ജി ച്രന്ദന്‍, ശിവദാസന്‍, കെ.അനില്‍, ടി.രതീഷ്, ബിന്ദു സന്തോഷ്, മഹിളാസമാജം പ്രസിഡന്റ് ശാന്തകുമാരി പ്രകാശന്‍, വൈസ് പ്രസിഡന്റ് ഉഷ ഉദയന്‍, സെക്രട്ടറി സീന അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.