Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രയ വാര്‍ഷികത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
08/09/2022
സന്നദ്ധ സേവന സംഘടനയായ ആശ്രയയുടെ വാര്‍ഷികവും പേരയില്‍ പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ മെറിറ്റ് അവാര്‍ഡ് വിതരണവും കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തടയാന്‍ പൊതുസമൂഹത്തിന്റെയും, സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കെ ബാബു എംഎല്‍എ. സന്നദ്ധ സേവന സംഘടനയായ വൈക്കം ആശ്രയയുടെ വാര്‍ഷികവും, പേരയില്‍ പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ മെറിറ്റ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആശ്രയ ചെയര്‍മാന്‍ ഇടവെട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച പി രാജ്കുമാര്‍, വി.കെ മുരളീധരന്‍, കെ.ആര്‍ മനോജ്, പ്രദീപ് മാളവിക, വൈക്കം ബിനു, തരുണ്‍ മൂര്‍ത്തി ,ജി.ശിവപ്രസാദ് എന്നിവരെ സി.കെ ആശ എംഎല്‍എ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. സേവന രംഗത്ത് ശ്രദ്ധേയരായ ആശ്രമം സ്‌കൂളിനും അവാര്‍ഡ് നല്‍കി. ക്വിസ് മത്സര വിജയികള്‍ക്ക് കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി ഉപഹാരങ്ങള്‍ നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച് വിജയം കൊയ്ത പ്രതിഭകളെയും ആദരിച്ചു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയ് ജോണ്‍ പേരയില്‍, പി.വി പ്രസാദ്, അഡ്വ. എ സനീഷ് കുമാര്‍, വര്‍ഗീസ് പുത്തന്‍തറ, കണ്‍വീനര്‍ ബി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.