Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
07/09/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ ഓാണാഘോഷം പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണപ്പൂക്കളം ഒരുക്കിയും ഓണക്കളികളും ഓണപ്പാട്ടുമായും നടത്തിയ ആഘോഷം വര്‍ണാഭമായിരുന്നു.#ം സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരവും നടന്നു. പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഷമ സന്തോഷ്, വീണ, ഒ.എം ഉദയപ്പന്‍, എസ് ബിജു, മനോജ് കുമാര്‍, റാണിമോള്‍, സുജാത മധു, ജെസില നവാസ്, സുലോചന പ്രഭാകരന്‍, ജോയിന്റ് ബി.ഡി.ഒ ടി.വി പ്രശാന്ത്, കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, അസി. എക്‌സി. എഞ്ചിനീയര്‍ പ്രദീപ് കുമാര്‍, സിഡിപിഒ ഇ.കെ നമിത, പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണിക്കുട്ടന്‍, എസ് സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.