Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടി കുട്ടികള്‍ക്കായി ഓണാഘോഷം നടത്തി
07/09/2022
തലയാഴം പഞ്ചായത്ത് മാരാംവീട് 116-ാം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ 116-ാം നമ്പര്‍ മാരാംവീട് അങ്കണവാടിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കലാപരിപാടികളും അധ്യാപകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൊച്ചുറാണി ബോബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, ഡോ. ജോസ്‌ന ബഷീര്‍, വെച്ചൂര്‍ എന്‍.എസ്.എസ് ഭാരവാഹി ശേഖരന്‍ നായര്‍, റിയസ് ചെറുകാട്, രാജശേഖരന്‍ നായര്‍, സിനി രാജീവ്, ഷൈല മോഹനന്‍, ജോബിന്‍ ജോസഫ്, ഇ.വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.