Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ ഓണാഘോഷം നടത്തി
06/09/2022
വൈക്കം നഗരസഭയില്‍ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദീപപ്രകാശനം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭയില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും അയല്‍കൂട്ടങ്ങളും ചേര്‍ന്ന് ഓണഘോഷം നടത്തി. നഗരസഭ കവാടത്തില്‍ വര്‍ണാഭമായ പൂക്കളം ഒരുക്കി മാവേലിയുടെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ആഘോഷ പരിപാടികളുടെ ദീപം തെളിച്ചു. സി.കെ ആശ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് ഓണസദ്യയും ജീവനക്കാരുടെ കലാപരിപാടികളും നടത്തി. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ-അയല്‍ക്കൂട്ടം അംഗങ്ങള്‍ പങ്കെടുത്തു.