വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്സ് വാര്‍ഷികവും ഓണാഘോഷവും
06/09/2022
കേരള വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് വൈക്കം യൂണിറ്റ് വാര്‍ഷികവും ഓണാഘോഷവും രക്ഷാധികാരി റിട്ട. എഞ്ചിനീയര്‍ ടി രാജേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് വൈക്കം യൂണിറ്റിന്റെ ഓണാഘോഷവും പൊതുയോഗവും പെന്ഷന് ഭവനില്‍ നടത്തി. രക്ഷാധികാരി റിട്ട. എഞ്ചിനീയര്‍ ടി. രാജേന്ദ്രന് ആഘോഷം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ ബാലസുബ്രഹ്മണ്യന് പിള്ള, വി.എം ദേവസ്യ എന്നിവരെ ആദരിച്ചു. സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഐശ്വര്യ എസ് നായര്‍ക്ക് ഉപഹാരം നല്കി. ബാലകൃഷ്ണപിള്ള, സെക്രട്ടറി വി സതീശന്, പി.കെ അനിരുദ്ധന്, വി.കെ അജയന്, കെ.കെ സുലോചന, കെ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.