ഉദയം റെസിഡന്‍സ് അസോസിയേഷന് ഓണാഘോഷവും പുരസ്കാര വിതരണവും നടത്തി
06/09/2022
ചാലപ്പറമ്പ് ഉദയം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും വൈക്കം സി.ഐ കെ.ജി കൃഷ്ണന് പോറ്റി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ചാലപ്പറമ്പ് ഉദയം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും വിദ്യാര്‍ത്ഥികള ആദരിക്കലും എന്‍എസ്എസ് കരയോഗം ഹാളില്‍ വൈക്കം സി.ഐ കെ.ജി കൃഷ്ണന് പോറ്റി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമോന് അഖില്‍ നിവാസ്, ടി.പി ഷാജി തകിടിയില്‍, കൗണ്‍സിലര്‍മാരായ രേണുക രതീഷ്, എസ് ഹരിദാസന് നായര്‍, കെ ജയകുമാര്‍, വനിതാ പ്രസിഡന്റ് സിന്ധു മധു, രഘുനാഥന് നായര്‍, ആര് ബാബു, പ്രസാദ് മുത്താരം, എം.രവീന്ദ്രന്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പൗരന്മാരെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടിയ ദിയ കൃഷ്ണയെയും ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.