Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി
06/09/2022
വൈക്കം ഹരിത റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും സിനിമ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും, കുട്ടികളുടെ കലാപരിപാടികളും റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. ഓണസദ്യയും ഉണ്ടായിരുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സിനിമ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, കൗണ്‍സിലര്‍ രാജശ്രീ വേണുഗോപാല്‍, ജെയിംസ് കുര്യന്‍ തടത്തില്‍, ഗീതാ മധു, എസ് ബാബു, അനില്‍ മഴുവഞ്ചേരി, ടി.ജി ബാബു, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് തിരുവാതിരകളിയും നടത്തി.