Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ യൂണിറ്റുകളുടെ ഓണാഘോഷവും സാംസ്‌കാരിക ഘോഷയാത്രയും വര്‍ണാഭമായി
05/09/2022
മറവന്‍തുരുത്ത് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര കൂട്ടുമ്മേല്‍ ജങ്ഷനില്‍ എത്തിയപ്പോള്‍.

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിലെ 325 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികവും ഓണാഘോഷവും സാംസ്‌കാരിക ഘോഷയാത്രയും വര്‍ണാഭമായി.  ഞായറാഴ്ച വൈകിട്ടു ചാത്തനാട് നിന്നും കൂട്ടുമ്മേല്‍ ജങ്ഷനിലേക്ക് നടത്തിയ ഘോഷയാത്രയില്‍ നൂറുകണക്കിന് വനിതകള്‍ യൂണിഫോമില്‍ അണിനിരന്നു. വിവിധതരം വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ടാബ്ലോകള്‍, നാടന്‍പാട്ടുകള്‍, നാടന്‍കലാ പ്രകടനങ്ങള്‍ എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകി. കൂട്ടുമ്മേല്‍ നടന്ന സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ അധ്യക്ഷത വഹിച്ചു. സീരിയല്‍ നടി അംബിക മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, കോട്ടയം ഡി.എം.സി അഭിലാഷ് ദിവാകര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബി ഷിജു, ബിന്ദു പ്രദീപ്, അംഗങ്ങളായ പി.പ്രീതി, മോഹന്‍ കെ തോട്ടുപുറം, വി.ആര്‍ അനിരുദ്ധന്‍, കെ.എസ് ബിജുമോന്‍, സി.സുരേഷ് കുമാര്‍, ഗീതാ ദിനേശന്‍, പി.കെ മല്ലിക, പോള്‍ തോമസ്, പ്രമീള രമണന്‍, മജിത ലാല്‍ജി, കെ സുരേഷ് കുമാര്‍, കെ.പി മധു എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച എറണാകുളം എ.സി.പി  പി രാജ്കുമാര്‍, കോട്ടയം ഡി.വൈ.എസ്.പി കെ.ജി അനീഷ്, വാകത്താനം എസ്.ഐ ടി.എസ് റെനീഷ്, ലോക കേരള സഭാംഗങ്ങളായ വി.കെ മുരളീധരന്‍, കെ.ആര്‍ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.