Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗക്ഷേമസഭ ഓണാഘോഷവും കുടുംബസംഗമവും നടത്തി
05/09/2022
യോഗക്ഷേമ സഭ വൈക്കം ഉപസഭയുടെ ഓണാഘോഷവും കുടുംബസംഗമവും ഗായിക വൈക്കം വിജയലക്ഷ്മി ഓണപ്പാട്ട് പാടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. പിതൃകുന്നം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം ഗായിക വൈക്കം വിജയലക്ഷ്മി ഓണപ്പാട്ട് പാടി ഉദ്ഘാടനം ചെയ്തു. പൂക്കളം, തിരുവാതിര കളി, ഓണപ്പാട്ട്, നാടന്‍പാട്ട്, തിരുവാതിര പാട്ട്, വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി, സുന്ദരിക്ക് പൊട്ടുകുത്ത്, വിവിധയിനം കലാപരിപാടികള്‍, ഓണസദ്യ, ഓര്‍മച്ചെപ്പ്, ബാലസഭ, സാംസ്‌കാരിക സമ്മേളനം എന്നിവയായിരുന്നു പരിപാടികള്‍. പ്രസിഡന്റ് പമ്പൂരില്ലത്ത് വാസുദേവന്‍ പോറ്റി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വടശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, വൈക്കം പി.എന്‍ നമ്പൂതിരി, പി.മാധവന്‍ നമ്പൂതിരി, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, അജിതന്‍ നമ്പൂതിരി, സതീഷ് എസ് പോറ്റി, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് എസ് സാവിത്രി, വാസുദേവന്‍ നമ്പൂതിരി, ശ്രീദേവി നീലമന, വിനു ഡി നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ടു നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ സെക്രട്ടറി പി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.