Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി നടത്തി കിട്ടിയ ലാഭം നിര്‍ധനരുടെ കണ്ണീരൊപ്പാന്‍ നല്‍കി ആശ്രമം സ്‌കൂളിലെ കുട്ടികര്‍ഷകര്‍
05/09/2022
വൈക്കം ആശ്രമം സ്‌കൂളില്‍ 14 കുട്ടികര്‍ഷകര്‍ നടത്തിയ പച്ചക്കറി കൃഷിയുടെ ലാഭവിഹിതം നിര്‍ധനര്‍ക്കും രോഗികള്‍ക്കുമായി വിതരണം ചെയ്ത സമ്മേളനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനര്‍ക്കും അവശരായ രോഗികള്‍ക്കും കൈതാങ്ങായി ആശ്രമം സ്‌കൂളിലെ കുട്ടികര്‍ഷകര്‍. തലയാഴം പഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് 14 കുട്ടികര്‍ഷകര്‍ ചേര്‍ന്നു നടത്തിയ പച്ചക്കറി കൃഷി വന്‍നേട്ടമായി. അതില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ വിഹിതമാണ് നിര്‍ധനര്‍ക്കായി കൈമാറിയത്. പയര്‍, പാവല്‍, വഴുതന, മുളക്, കോവയ്ക്ക, കപ്പ, ചീര, തക്കാളി, വെള്ളരി, കുക്കുംബര്‍ എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ കൃഷിയ്ക്ക് കാലാവസ്ഥ അനുകൂലമായപ്പോള്‍ മികച്ച വിളവ് ലഭിച്ചത്. രാജേഷ് മനയ്ക്കല്‍ചിറയുടെ നേതൃത്വവും കൃഷി പാഠവും കുട്ടികര്‍ഷകര്‍ക്ക് തുണയായപ്പോള്‍ വന്‍ലാഭമാണ് കുട്ടികര്‍ഷകര്‍ സ്വന്തമാക്കിയത്. ലാഭവിഹിതമായി കിട്ടിയ തുക പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കുട്ടികര്‍ഷകര്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു. അവരുടെ തീരുമാനത്തിന് സ്‌കൂള്‍ അധികൃതരും പിന്തുണ നല്‍കി. ആറു നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും ഓണക്കിറ്റും സമ്മാനിച്ചു. മറ്റുള്ളവര്‍ക്ക് ചെറിയ സഹായങ്ങളും നല്‍കി.ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടികര്‍ഷകരെയും അധ്യാപകരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. കുട്ടികര്‍ഷകര്‍ക്കായി ആശ്രമം സ്‌കൂളിലെ അധ്യാപകര്‍ സമാഹരിച്ച സാമ്പത്തിക സഹായം പ്രധാനാധ്യാപിക പി.ആര്‍ ബിജി കുട്ടികര്‍ഷകര്‍ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ ബി.എല്‍ സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി സാലി അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, കെ ബിനിമോന്‍, റോസി ബാബു, കൊച്ചുറാണി ബേബി, അഡ്വ. രമേഷ് പി ദാസ്, ആര്‍ ഝാഫിന്‍, ചിത്ര ജയകുമാര്‍, സീമാ ബാലകൃഷ്ണന്‍, ബീന കെ സുഗതന്‍, സാബു കോക്കാട്ട്, എസ് അഖില്‍ എന്നിവര്‍ പങ്കെടുത്തു.