Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും അധ്യാപക ദിനാചരണവും നടത്തി
05/09/2022
തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അധ്യാപക ദിനാചരണവും ഓണാഘോഷവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ പരിധിയിലെ 16 മുതിര്‍ന്ന അധ്യാപികമാരെ പൊന്നാടയും മോമെന്റോയും നല്‍കി ആദരിച്ചു. കലാമത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. യൂണിയന്‍ വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്‍, കെ.എസ് അജീഷ് കുമാര്‍, അധ്യാപികമായ പത്മിനി, ജാനകി, വത്സമ്മ രാജി സോമന്‍ ഉഷാ സുകുമാരന്‍, വനിതാ സംഘം ഭാരവാഹികളായ സുലഭ സജീവ്, ജയ അനില്‍, ബീന പ്രകാശ്, രാജി ദേവരാജന്‍, ആശ അനീഷ്, വത്സ മോഹനന്‍, വി.ആര്‍ ശ്രീകല, ഇ.കെ സുരേന്ദ്രന്‍, യു.എസ് പ്രസന്നന്‍, അഭിലാഷ് രാമന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.