Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീക്ഷ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും കുടുബസംഗമവും നടത്തി
04/09/2022
പ്രതീക്ഷ നഗര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷത്തിന്റെയും കുടുബസംഗമത്തിന്റെയും ദീപപ്രകാശനം മുതിര്‍ന്ന അംഗം പി.എസ് പൊന്നമ്മ നിര്‍വഹിക്കുന്നു.

വൈക്കം പ്രതീക്ഷ നഗര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുബസംഗമവും ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തി. അസോസിയേഷനിലെ മുതിര്‍ന്ന അംഗം പി.എസ് പൊന്നമ്മ ദീപം തെളിയിച്ചു. ജനറല്‍ സെക്രട്ടറി എം അബു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അനില്‍ ഗാന്ധി, സന്ധ്യ സി രാജപ്പന്‍, സതീഷ് ചന്ദ്രന്‍, അരവിന്ദാക്ഷന്‍ നായര്‍, രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി.