Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി
04/09/2022
വൈക്കം കിഴക്കേനട സ്‌നേഹ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും സ്‌നേഹ സംഗമവും വൈക്കം സി.ഐ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കേനട സ്‌നേഹ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷവും സ്നേഹ സംഗമവും നടത്തി. വൈക്കം സി.ഐ കെ.ജി കൃഷ്ണന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ശിവദാസ് അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി കെ ശിവപ്രസാദ്, ലേഖാ അശോകന്‍ ,രാജന്‍ അക്കരപ്പാടം, അരവിന്ദന്‍ കെ.എസ് മംഗലം, സുധീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. നാടന്‍ പാട്ടും കലാപരിപാടികളും സ്നേഹ വിരുന്നും നടത്തി.