Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ഓണാഘോഷം വര്‍ണാഭമായി
04/09/2022
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും താലൂക്ക് വനിതാ യൂണിയന്റെയും മന്നം കലാസാംസ്‌ക്കാരിക വേദിയുടെയും നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും താലൂക്ക് വനിതാ യൂണിയന്റെയും മന്നം കലാസാംസ്‌കാരിക വേദിയുടെയും നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ആകര്‍ഷകമായി. വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ആഘോഷ പരിപാടികള്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, സെക്രട്ടറി എം.സി ശ്രീകുമാര്‍, മന്നം കലാസാംസ്‌കാരിക വേദി കോ-ഓഡിനേറ്റര്‍ എസ് ജഗദീഷ്, വനിത യൂണിയന്‍ ട്രഷറര്‍ രമ്യ ശിവദാസ്, യൂണിയന്‍ ഭാരവാഹികളായ അയ്യേരി സോമന്‍, പി.എന്‍ രാധാകൃഷ്ണന്‍, എസ് ജയപ്രകാശ്, സി.പി നാരായണന്‍ നായര്‍, പി.എസ് വേണുഗോപാല്‍, പി വേണുഗോപാല്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, എസ്.വി സുരേഷ്‌കുമാര്‍, പ്രൊഫ. കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, പ്രതിനിധിസഭ അംഗങ്ങളായ നാരായണന്‍ നായര്‍ ,ഡോ. ഇ.എന്‍ ശിവദാസ്, കെ.എന്‍ രാജീവ് കുമാര്‍, ശ്രീകുമാര്‍, ശ്രീദേവി രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലെ പ്രതിനിധികളും, ഭാരവാഹികളും പങ്കെടുത്തു. വിവിധ കരയോഗങ്ങളിലെ വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ പൂക്കള മത്സരം ആഘോഷ പരിപാടികള്‍ക്ക് നിറവേകി.