Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരതീയ ദലിത് കോണ്‍ഗ്രസ് താലൂക്ക് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി
04/09/2022
ഭാരതീയ ദലിത് കോണ്‍ഗ്രസ് വൈക്കം-തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സത്യാഗ്രഹ സമരം കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭാരതീയ ദലിത് കോണ്‍ഗ്രസ് വൈക്കം-തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി. ഭരണഘടനയെയും ഭരണഘടനാ തത്വങ്ങളെയും ഡോ. ബി.ആര്‍ അംബേദ്കറെയും നിരന്തരമായി പൊതുജന മധ്യത്തില്‍ അപമാനിക്കുന്ന സിപിഎം നിലപാടില്‍ പ്രതിഷേധിച്ചും, വൈക്കം താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അനുവദിക്കുക, പട്ടികവിഭാഗങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കാരിന്റെ അവഗണനം അവസാനിപ്പിക്കുക, വൈക്കം-വെച്ചൂര്‍ റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കുക, മാക്കേകടവ്-നേരേക്കടവ് പാലം പണി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് സത്യഗ്രഹം നടത്തിയത്. കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വി.പി സജീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് വി.പി മുരളി, സംസ്ഥാന പ്രസിഡന്റ് സി.സി ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് രവി വി സോമന്‍, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, എന്‍.എം താഹ, പി.എന്‍ ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, മോഹന്‍ ഡി ബാബു, പി.കെ സുശീലന്‍, കെ.ആര്‍ ഷൈലകുമാര്‍, ബി.എല്‍ സെബാസ്റ്റ്യന്‍, കെ.കെ കുട്ടപ്പന്‍, ജോണ്‍ തറപ്പേല്‍, സോണി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.