Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷം: അക്കരപ്പാടം സ്‌കൂളിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക ഘോഷയാത്ര നടത്തി
04/09/2022
അക്കരപ്പാടം ഗവ. യു.പി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക ഘോഷയാത്ര സി.കെ ആശ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
വൈക്കം: അക്കരപ്പാടം ഗവ. യു.പി സ്കൂളിൽ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. സി.കെ ആശ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പുലികളി, തിരുവാതിര കളി, ഓണസദ്യ, എന്നിവയും നടത്തി. വർണശബളമായ ഘോഷയാത്രയ്ക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, ജില്ല പഞ്ചായത്തംഗം പി.എസ് പുഷ്പമണി, കിഷോർ കുമാർ, ടി പ്രസാദ്, ഒ.എം ഉദയപ്പൻ, പി.എൻ ദാസൻ, സബീന എ അലി, സജിനി, ആര്യ ശ്രീകുമാർ, നീരജ വിപിൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.