Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും ഓണഘോഷവും നടത്തി
04/09/2022
ചെമ്മനത്തുകര ഗവ.യു.പി സ്‌കൂളില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഓണഘോഷ പരിപാടികളും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമവും ഓണഘോഷ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളെയും പൂര്‍വ അധ്യാപകരെയും ആദരിച്ചു. മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥിയായ കൃഷ്ണന്‍കുട്ടി നായര്‍ക്ക് ഓണക്കോടി നല്‍കി. പി.ടി.എ പ്രസിഡന്റ് സിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സീമ ജെ ദേവന്‍, ഡോ.എം.എസ് അജയകുമാര്‍, ഇ. ഗോപാലന്‍, വി.എം ലീലാമ്മ, സി.ടി മേരി, എ.ജി ഉല്ലാസന്‍, ടി.എ തങ്കച്ചന്‍, വി.വി കനാകാംബരന്‍, അനിയമ്മ അശോകന്‍, കെ.ടി ജോസഫ്, ദീപാ ബിജു, സിനി ഷാജി, വി.വി വേണുഗോപാല്‍, ഷൈല റെജിമോന്‍, സൂര്യ പ്രഭാഷ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ടു നടന്ന സാംസ്‌കാരിക സമ്മേളനം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ഉദ്ഘാടനം ചെയ്തു.