Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ മിഷന്‍ ഓണ വിപണനമേള ആരംഭിച്ചു
02/09/2022
ജില്ലാ കുടുംബശ്രീ മിഷന്‍ വൈക്കം എസ്.വി.ഇ.പി പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണ വിപണനമേള വൈക്കത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ല കുടുംബശ്രീ മിഷന്റെ ഓണ വിപണനമേളയും പായസ മേളയും വൈക്കം എസ്.വി.ഇ.പി പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വൈക്കം സത്യാഗ്രഹഹാളിന് മുന്‍വശത്ത് ആരംഭിച്ച മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലില്‍ ഏറ്റുവാങ്ങി. എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജര്‍ അഞ്ജുഷ വിശ്വനാഥന്‍ മെന്റര്‍ ഷെല്‍ബി മില്‍ട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം എസ്.വി.ഇ.പിയിലെ ബി.എന്‍.എസ്.ഇ.പി കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷന്‍ എം.ഇ.സി ഗ്രൂപ്പാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ വിഷന്‍ എം.ഇ.സി ഗ്രൂപ്പിന്റെ ഉല്‍പന്നമായ ടെയ്‌ലര്‍ മെയ്ഡ് ഷര്‍ട്ടുകള്‍, കുടുംബശ്രീ സംരംഭകരുടെ വെളിച്ചെണ്ണ, അച്ചാറുകള്‍, ശര്‍ക്കരവരട്ടി, ചിപ്‌സുകള്‍, തഴപ്പാ ഉല്‍പന്നങ്ങള്‍ നൈറ്റികള്‍, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, മണ്‍പാത്രങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാണ്.