Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് എക്‌സൈസ് പരിശോധന കര്‍ശനമാക്കി; എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
01/09/2022
അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയ ബേസില്‍.

വൈക്കം: ഓണാഘോഷ പാര്‍ട്ടിക്ക് യുവാക്കള്‍ക്ക് വിതരണം ചെയ്യാനായി എറണാകുളത്തു നിന്നും വൈക്കത്തേക്ക് കൊണ്ടുവന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ കോട്ടയം എക്‌സൈസ് ഇന്റ്റലിജന്‍സ് ബ്യൂറോയും വൈക്കം എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി. ഓണാഘോഷങ്ങള്‍ക്ക് വൈക്കം മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധയിലാണ് മുളന്തുരുത്തി കാരിക്കോട് പാലിയപ്പനം വീട്ടില്‍ ബേസില്‍ സാജു(21)വിനെ 256 മില്ലിഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് ലഹരി ഉപയോഗം വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് വൈക്കത്തും സമീപ പ്രദേശങ്ങളിലും നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കിയതായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്ത് അറിയിച്ചു. റെയ്ഡിലും പരിശോധനയിലും ഐബി ഉദ്യോഗസ്ഥരായ മേഘനാഥന്‍, ജ്യോതി, രഞ്ജിത്ത് നന്ത്യാട്ട്, ബിജു, വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജി രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോജോ, അനൂപ് വിജയന്‍, അജു ജോസഫ്, സതീഷ് ചന്ദ്ര വനിതാ സിവില്‍ ഉദ്യോഗസ്ഥരായ നോബി, സിബി, എക്‌സൈസ് ഡ്രൈവര്‍ സാജു എന്നിവര്‍ പങ്കെടുത്തു.