Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹം: യജ്ഞവേദിക്ക് കാല്‍നാട്ടി
01/09/2022
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 11ന് തുടങ്ങുന്ന സപ്താഹയജ്ഞ വേദിയുടെ കാല്‍നാട്ട് കര്‍മം കുളത്തുങ്കല്‍ സത്യന്‍ രാഘവന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 11 മുതല്‍ 18 വരെ നടക്കും. യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മം വ്യാഴഴ്ച്ച രാവിലെ കുളത്തുങ്കല്‍ സത്യന്‍ രാഘവന്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി ചടങ്ങ് നടത്തി. രാവിലെ മഹാഗമപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്കു ശേഷമാണ് കാല്‍നാട്ടിയത്. തണ്ണീര്‍മുക്കം സന്തോഷ്‌കുമാര്‍ ആണ് യജ്ഞാചാര്യന്‍.
യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വൈക്കം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും യജ്ഞവേദിയിലേക്ക് ഏഴുന്നള്ളിക്കും. 11ന് വൈകിട്ട് ആറിന് യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തും. തുടര്‍ന്ന് വിഗ്രഹ സമര്‍പ്പണം, വിഗ്രഹ പ്രതിഷ്ഠ എന്നിവ നടക്കും. എല്ലാദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 7.30ന് ഭാഗവതപുരാണ സമീക്ഷ എന്നിവ ഉണ്ടായിരിക്കും. 16ന് രാവിലെ 10ന് രുക്മിണീസ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെടും. 1.30ന് സ്വയംവര ചടങ്ങുകളും വൈകിട്ട് 5.30ന് സര്‍വൈശ്വര്യ പൂജയും നടക്കും. 18ന് രാവിലെ ഒന്‍പതിന് അവഭൃതസ്‌നാന ഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദഊട്ട് എന്നിവ നടക്കും
കാല്‍നാട്ടു ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു കുളത്തുങ്കല്‍, സെക്രട്ടറി ലത സി. കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍ കോലത്ത്, കമ്മിറ്റി അംഗങ്ങളായ ടി പങ്കജാക്ഷന്‍ നന്ദനം, ജയപ്രസാദ് തറയില്‍ പുത്തന്‍പുര, ബിനോയ് ഡി ഇടപ്പറമ്പ്, സജീവ് മാന്തുവള്ളി, സജീവ് വാസുദേവന്‍ കുന്നത്തുപറമ്പ്, ഓമനക്കുട്ടന്‍ ഇട്യായാനയില്‍, ശ്യാം ബാബു ശരത്ത് നിവാസ്, സുധീര്‍ തമ്പുരാന്‍ കുറുവേലില്‍, ശശി കോലോത്ത്, സാംജി സുനിതാ ഭവന്‍, ബാബു കിഴക്കേ തയ്യത്ത് എന്നിവര്‍ പങ്കെടുത്തു.