Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയ ദിനാഘോഷം: വൈക്കം എസ്എന്‍ഡിപി യൂണിയനും 54 ശാഖായോഗങ്ങളും പതാകദിനം ആചരിച്ചു
01/09/2022
ചതയദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം എസ്എന്‍ഡിപി യൂണിയന്‍ നടത്തിയ പതാകദിനാചരണത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പീതപതാക ഉയര്‍ത്തുന്നു.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തിയോടനുബന്ധിച്ചു വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്ന് പതാകദിനമായി ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് സെക്രട്ടറി എം.പി സെന്‍ പീതപതാക ഉയര്‍ത്തി. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും ശാഖകളിലെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പതാക ദിനം ആചരിച്ചു. ഗുരുദേവന്റെ ഛായച്ചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിയിച്ച ശേഷം ഓരോ ശാഖകളിലും പീതപതാക ഉയര്‍ത്തി. യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ് മോഹന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം വി വേലായുധന്‍, യൂത്ത് മുവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാസംഘം പ്രസിഡന്റ് ഷീജ സാബു എസ് ജയന്‍, പി സജീവ് എന്നിവര്‍ പങ്കെടുത്തു.
എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെയും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, കുടുംബ യൂണിറ്റുകള്‍, യൂത്ത് വിങ്, ബാലവേദി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. 10ന് നടക്കുന്ന ചതയദിന ഘോഷയാത്രയില്‍ ശാഖയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും. ആഘോഷ പരിപാടിയുടെ ഭാഗമായി വ്യാഴഴ്ച രാവിലെ ഗുരുദേവ ക്ഷേത്രത്തിനു സമീപം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍തറ, ഭാരവാഹികളായ ബിജു വാഴേകാട്ട്, കെ.പി ഉത്തമന്‍, പ്രമീല്‍ കുമാര്‍, ബി.പി മനോജ്, കെ.പി മനോജ്, എ.ജി ഉല്ലാസന്‍, എം.ജി അനില്‍കുമാര്‍, പി ഷിബു, പി രഞ്ജിത്ത്, കെ.വി വിഭാത് എന്നിവര്‍ പങ്കെടുത്തു.