Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ അക്കൗണ്ട് തുറക്കുമ്പോള്‍ ചരിത്രനിമിഷത്തിന് ക്ഷേത്രഭൂമി സാക്ഷ്യം വഹിക്കുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിററി അംഗം ബി.രാധാകൃഷ്ണമേനോന്‍.
19/04/2016
എന്‍.ഡി.എ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറേറാറിയത്തില്‍ ബി.ജെ.പി സംസ്ഥാന കമ്മിററി അംഗം ബി.രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കുമ്പോള്‍ ചരിത്രനിമിഷത്തിന് ക്ഷേത്രഭൂമി സാക്ഷ്യം വഹിക്കുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിററി അംഗം ബി.രാധാകൃഷ്ണമേനോന്‍. എന്‍.ഡി.എ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറേറാറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി സര്‍ക്കാര്‍ കാഴ്ചവെക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരള ജനത മറക്കില്ലെന്നും രാധാകൃഷ്ണമേനോന്‍ അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍, പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാര്‍, പി.ജി ബിജുകുമാര്‍, ലിജിന്‍ലാല്‍, വൈക്കം ഗോപകുമാര്‍, രാജേഷ് കൂട്ടുമ്മേല്‍, പി.പി സന്തോഷ്, എം.എസ് രാധാകൃഷ്ണന്‍, ഷൈലേഷ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷന് മുന്നോടിയായി തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് റോഡ് ഷോ സംഘടിപ്പിച്ചു.