Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനക്ഷേമ ബോര്‍ഡ് വിവാഹപൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിച്ചു
01/09/2022
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ഉദയനാപുരം അവളിടം യുവതി ക്ലബ്ബുമായി ചേര്‍ന്നു സംഘടിപ്പിച്ച വിവാഹപൂര്‍വ കൗണ്‍സിലിങ് ക്ലാസ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയവും ഉദയനാപുരം അവളിടം യുവതി ക്ലബ്ബും സംയുക്തമായി വിവാഹപൂര്‍വ കൗണ്‍സിലിങ് ക്ലാസ് സംഘടിപ്പിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ ആനന്ദവല്ലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള ജിനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി അനൂപ്, ലെറ്റിമോള്‍ സാബു, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എസ്.പി സുജിത്ത്, ജില്ലാ യുവതി കോ-ഓര്‍ഡിനേറ്റര്‍ അനീഷകുമാരി, പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനു ചന്ദ്രന്‍, ഉദയനാപുരം അവളിടം യുവതി ക്ലബ്ബ് ട്രഷറര്‍ ശ്രീലിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രത്യക്ഷ കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടര്‍ ടി.ആര്‍ പ്രീത ക്ലാസ് എടുത്തു.