Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം: എഐവൈഎഫ്
01/09/2022
എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് ബ്രഹ്മമംഗലത്ത് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലും സമീപ പഞ്ചായത്തുകളിലും ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍കരണം നടത്താന്‍ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ക്യാമ്പ് തീരുമാനിച്ചു. ബ്രഹ്മമംഗലം ഏനാദി എല്‍.പി സ്‌കൂളില്‍ നടത്തിയ ക്യാമ്പ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ചു നടന്ന പ്രതിഭാസംഗമം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ജോണ്‍ വി ജോസഫ് ക്ലാസ് നയിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍, മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ് പുഷ്പമണി, ആര്‍ ബിജു, ലോക്കല്‍ സെക്രട്ടറി കെ.സി നയനകുമാര്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, മണ്ഡലം പ്രസിഡന്റ് പി.എസ് അര്‍ജുന്‍, സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, സ്‌നേഹലക്ഷ്മി, കെ.എസ് അനൂജ്, അപ്പു പുഷ്‌കരന്‍, അഖില്‍ദേവ് എന്നിവര്‍ പ്രസംഗിച്ചു.