Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി ഉപയോഗം: പരിശോധന ശക്തമാക്കി എക്‌സൈസ് 
01/09/2022
വൈക്കം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്തിന്റെ നേതൃത്വത്തില്‍ ഡോണ്‍ എന്ന പോലീസ് നായയെ ഉപയോഗിച്ച് വൈക്കം ബീച്ചില്‍ മയക്കുമരുന്ന് പരിശോധന നടത്തുന്നു.

വൈക്കം: ഓണക്കാലത്തോടനുബന്ധിച്ച് വൈക്കം റേഞ്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. മയക്കുമരുന്ന് കേസുകള്‍ കണ്ടെത്താന്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച കോട്ടയം നര്‍കോട്ടിക് ഡോഗ് സ്‌ക്വാഡിലെ ഡോണ്‍ എന്ന പോലീസ് നായയുടെ സേവനം ഉപയോഗിച്ച് വൈക്കം ബീച്ച്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.  യുവാക്കള്‍ക്കിടയില്‍ വര്‍ധച്ചു വരുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിനായി വൈക്കം പ്രദേശങ്ങളില്‍ രാത്രികാല റെയ്ഡും, വാഹന പരിശോധനകളും, പട്രോളിങ്ങും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് ചന്ദ്രന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എസ് മഹാദേവന്‍, സതീഷ് ചന്ദ്രന്‍, പി.കെ രതീഷ്, സിബി എന്നിവര്‍ പങ്കെടുത്തു.