Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി
31/08/2022
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ച് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തിയ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ചടങ്ങുകള്‍.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവവും പന്തീരായിരം പുഷ്പാഞ്ജലിയും ഭക്തര്‍ക്ക് പുണ്യദര്‍ശനമായി. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിന് പന്തീരായിരം പുഷ്പാഞ്ജലി ചടങ്ങ് നടത്തി. ക്ഷേത്രത്തിനു മുന്നില്‍ വലിയ നെടുംപുര കെട്ടി അതില്‍ ക്രമീകരിച്ച ഹോമകുണ്ഡത്തിലാണ് വിനായക ചതുര്‍ത്ഥിയുടെ പ്രധാന ചടങ്ങുകള്‍ നടത്തിയത്. ഗണപതിയുടെ വലിയ വിഗ്രഹം പൂമാലകൊണ്ട് അലങ്കരിച്ച് മണ്ഡപത്തിനു സമീപം പ്രതിഷ്ഠിച്ച ശേഷമാണ് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം തുടങ്ങിയത്. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണപ്രസാദ്, ക്ഷേത്രം ഊരാഴ്മക്കാരായ ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവന്‍ സമ്പൂതിരി, ആനത്താനത്തില്ലത്ത് എ.വി ഗോവിന്ദന്‍ നമ്പൂതിരി, എ.ബി ഹരിഗോവിന്ദന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമ ചടങ്ങുകള്‍ നടത്തിയത്. ശ്രീകോവില്‍ നട പുഷ്പാലംകൃതമാക്കി നടത്തിയ പന്തീരായിരം പുഷ്പാഞ്ജലിയില്‍ അഞ്ചുപറ പൂക്കള്‍ അര്‍ച്ചനയാക്കായി ഉപയോഗിച്ചു. വൈകിട്ട് വില്‍പ്പാട്ട്, ദീപകാഴ്ച, ഭഗവത് സേവ, തെക്കുപുറത്ത് ഗുരുതി, വലീയ തീയ്യാട്ട് എന്നിവയും പ്രധാന ചടങ്ങുകളായിരുന്നു.