Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി
31/08/2022
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ച് മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. നാലമ്പലത്തിനകത്തെ മണ്ഡപത്തില്‍ ഗണപതിയുടെ വിഗ്രഹം അലങ്കരിച്ചുവെച്ചാണ് ഹോമകുണ്ഡത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മോഹനന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ ആചാരി എന്നിവരും കാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി.നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് ഹരിഹരന്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, ആര്‍ അനൂപ്, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.