Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഴിക്കോട് ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം ഭക്തിനിര്‍ഭരമായി
31/08/2022
ടി.വി പുരം മോഴിക്കോട് ശ്രീകുമാരമംഗലപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 115-ാം നമ്പര്‍ ടി.വി പുരം ശാഖയുടെ കീഴിലുള്ള മോഴിക്കോട് ശ്രീകുമാരമംഗലപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം ആഘോഷിച്ചു. ശ്രീകോവില്‍ നടയ്ക്കു മുന്നിലെ മണ്ഡപത്തില്‍ ഗണപതിയുടെ വിഗ്രഹം അലങ്കരിച്ചുവെച്ചാണ് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍ മുഖ്യകാര്‍മികനായി. മനു ശാന്തി സഹകാര്‍മികനായി. സര്‍വ വിഘ്ന നിവാരണത്തിനും, സര്‍വൈശ്വര്യത്തിനും വേണ്ടിയാണ് ഗണപതി ഹോമം നടത്തിയത്. നിരവധി ഭക്തര്‍ ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികളായ സജീവ് പായൂര്‍, ജോഷി കുളത്തറ, പ്രീജു ചീരാത്തില്‍, ഹാരിഷ് കാഞ്ഞിരത്തുംചിറ, വാസുദേവന്‍, രഞ്ജിത്ത്, സിനി, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.