Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറവ് പദ്ധതി: 'ഓണത്തിന് ഒരു കുട്ട പൂവ്' കൃഷിയുടെ വിളവെടുപ്പ് നടത്തി
31/08/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി കാട്ടിക്കുന്ന് കര്‍ഷകശ്രീ ഗ്രൂപ്പ് നടത്തിയ 'ഓണത്തിന് ഒരു കുട്ട പൂവ്' കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി 'ഓണത്തിന് ഒരു കുട്ട പൂവ്' കൃഷിയുടെ വിളവെടുപ്പ് ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് കര്‍ഷകശ്രീ ഗ്രൂപ്പിന്റെ പൂക്കള്‍ എടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു. 25 സെന്റിലാണ് ഇവിടെ കൃഷി ചെയ്തത്. ബന്ദി, ജെമന്തി പൂക്കളും പച്ചക്കറികളുമാണ് കൃഷി ചെയ്തത്. നൂറുമേനി വിളവാണ് ലഭിച്ചത്. കൃഷി വകുപ്പ്, ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചു വൈക്കം ബ്ലോക്ക് പഞ്ചായത്താണ് നിറവ് എന്ന പേരില്‍ 500 ഏക്കറില്‍ പച്ചക്കറി കൃഷിയും 15 ഏക്കറില്‍ പൂ കൃഷിയും ആരംഭിച്ചത്. വൈക്കം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കി. എട്ടു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലിസി ആന്റണി, കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് മെമ്പര്‍മാരായ എം.കെ ശീമോന്‍, ജെസില നവാസ്, ഗ്രാമപഞ്ചായത്ത് അംഗം സുനില്‍കുമാര്‍, കൃഷി ഓഫീസര്‍ ചൈതന്യ, കൃഷി അസിസ്റ്റന്റുമാരായ ഷീബ, അതുല്യ, മിനി, കര്‍ഷകശ്രീ ഗ്രൂപ്പ് കണ്‍വീനര്‍ നിഷ എന്നിവര്‍ പങ്കെടുത്തു.