Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭ 2022 വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിച്ചു
31/08/2022
സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭ 2022 വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്റ്റേറ്റ് , സിബിഎസ്ഇ തലത്തിലുള്ള വിദ്യാര്‍ഥികളെയും, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെയും സിപിഎം വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന 'പ്രതിഭ 2022' വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.പി ജയരാജ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ വൈക്കം മടിയത്തറ സ്‌കൂളിനെയും, 44 വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ഹരിദാസ്, രാഗിണി മോഹന്‍, എം സുജിന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. എ മനാഫ്, ടി.ജി ബാബു എന്നിവര്‍ പ്രസംഗിച്ചു.